Saturday, April 12, 2008

ഡാന്‍സ് മുദ്രകള്‍!

ഡാന്‍സ് ക്ലാസ്സില്‍ പോകാന്‍ തുടങ്ങിട്ട് ഏതാണ്ട് മൂന്നുമാസം.. ഇത് അവിടെ പഠിപ്പിച്ച മുദ്രകളാണ്... മുദ്രകള്‍ കാണിച്ചുകൊണ്ടുള്ള കൈകളുടെ ആക്ഷനടക്കം പോസ്റ്റണമെന്നു കരുതിയതാണ്.. പിന്നെ വേണ്ടെന്നു വച്ചു.. :) മലയാളം എഴുതാനോ വായിയ്ക്കാനോ അറിയാത്തതുകൊണ്ട് ഇവിടെ പറയുന്നവയില്‍ ഒരു പക്ഷെ ചെറിയ വിത്യാസങ്ങള്‍ കണ്ടേക്കാം.. അതു നിങ്ങള്‍ ക്ഷമിയ്ക്കുമെന്നു കരുതുന്നു...ശബ്ദം അക്ഷരങ്ങളില്‍‍...

മയൂര
അര്‍ദ്ധചന്ദ്ര
അരാള
ശിഖതുണ്ഡ
മുഷ്ടി
ശിഖരക കപിത്വ
കട്കാമുഖ
കട്കാമുഖ
കട്കാമുഖ
കട്കാമുഖ
സൂചി
പത്മഘോഷ
സര്‍വ്വസസ്യ
മേഘശീര്‍ഷാ
സീമാമുഖ
കാങ്കുലാ
അര്‍ദ്ധപത്മ
ബാണ
ചതുര
ബ്രഹ്മര
ഹംസസ്യ
ഹംസഭാഷ്യ
ശാര്‍ദാംശ
താമ്രചൂഡ
മുകുല
ബുധനാമ
ത്രിശുല
അര്‍ദ്ധസൂചി
ചന്ദ്രകല

അഞ്ജലികബോധാ
കര്‍ക്കിടക സ്വസ്തികാ
ധോളാസാ പുസ്പുത
ചന്ദ്രവര്‍ണ്ണ ശിവലിംഗാ
കട്കാവര്‍ണ്ണ കതിരി
സ്വസ്തികാ
ശിഖര ചക്ര
ശമുനാ ബാസ്യ
തിലംഗാ മത്സ്യ
പൂര്‍മ വരാഹ
തേജസ്യ നടവന്ദ
കടുവ ബെദുവ

Thursday, October 11, 2007

ഓണം വന്നേ...! (podcast)

നമ്മുടെ അപ്പുമാഷിന്റെ ഊഞാല്‍ ബ്ലോഗില്‍ ആദ്യമായി പബ്ലീഷുചെയ്ത ഉണ്ണിക്കവിതയാണിത്. കഴിഞയാഴ്ച നടന്ന മുംബൈയിലെ മലയാളിസമാജത്തിന്റെ വിപുലമായ ഓണപരിപാടികളില്‍ 3-5 വയസ്സിനുവേണ്ടിയുണ്ടായിരുന്ന ഉണ്ണിക്കവിതചൊല്ലല്‍ മത്സരത്തില്‍, ഈ കവിത ചൊല്ലിയ എനിയ്ക്ക് “ഒന്നാം സമ്മാനം“ കിട്ടിയ വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.

കുട്ടികളില്‍ അധികവും ഇംഗ്ലീഷ് നഴ്സറിപാട്ടുകളുമായി തകര്‍ക്കുമ്പോള്‍, ചിലര്‍ കുഞേട്ത്തി, ഒരുവട്ടം കൂടിയാ... തുടങിയവയായിരുന്നു പാടിയിരുന്നത്.. പക്ഷേ, ഈ കവിത ഞാന്‍ ചൊല്ലിതുടങിയതും മൊത്തം കാണികള്‍ നിശ്ശബ്ദമായി അതുകേള്‍ക്കുകയുമായിരുന്നു.. ഓണക്കാലത്തിന്റെ വളരെ ഹൃദ്യമായ ഒരു ചിത്രം കണ്മുന്‍പില്‍ കാഴ്ചവയ്ക്കാ‍ന്‍ ഈ കവിതകൊണ്ട് അപ്പുമാഷിനായി എന്നതിനുള്ള തെളിവാണ് എനിയ്ക്കുകിട്ടിയ സമ്മാനം. അദ്ദേഹത്തിനു നന്ദി...

പോഡ്കാസ്റ്റില്‍, തെറ്റുകള്‍ കണ്ടേക്കാം, ക്ഷമിയ്ക്കുക... (ഞാന്‍ വലുതാവുമ്പോ, ശരിയാക്കിക്കോളാന്നേ....:) )

-----------------------------------------------------------------------------------
-------------------------------------------------------------------------------------
ഇതാണ് പാട്ടിന്റെ വരികള്‍:

ഓണംവന്നോണംവന്നോണം വന്നേ
മലയാളക്കരയിലിന്നോണം വന്നേ
മാവേലിത്തമ്പ്രാനെ സ്വീകരിക്കാന്‍
നാടുംനാട്ടാരുമൊരുങ്ങിനിന്നേ

ഓണവിളക്കുകള്‍ കണ്‍തുറന്നു
ഓണനിലാവു തെളിഞ്ഞുനിന്നൂ
തുമ്പയും പിച്ചിയും മുക്കുറ്റിയും
പൂക്കുലയാട്ടിച്ചിരിച്ചുനിന്നൂ

കൂട്ടുകാരെല്ലാരുമൊത്തുകൂടി
കുമ്പിളില്‍ പൂക്കളിറുത്തുവന്നൂ
മുറ്റമൊരുക്കി, തിരിതെളിച്ചൂ
ചന്തത്തില്‍ പൂക്കളമൊന്നൊരുക്കീ

പുത്തനുടുപ്പും കുറിയുമിട്ട്
കുട്ടികളെല്ലാരുമൊത്തു ചേര്‍ന്നു
കൊട്ടും കുരവയും പാട്ടുമായി
"പുള്ളിപ്പുലി"കളും വന്നുചേര്‍ന്നു.

ചോറുംകറികളും പായസവും
ചേലോടിലയില്‍ വിളമ്പിയമ്മ
കുഞ്ഞിവയറുനിറയുവോളം
കുഞ്ഞുങ്ങളെല്ലാരുമോണമുണ്ടു.

നാലുനാളോണം കഴിഞ്ഞനേരം
കൊഞ്ചിക്കൊണ്ടമ്മയോടുണ്ണി ചൊന്നാന്‍
എന്നുമിതുപോലെ ഓണമായാല്‍
എന്തു രസമായിരിക്കുമമ്മേ ?