Thursday, October 11, 2007

ഓണം വന്നേ...! (podcast)

നമ്മുടെ അപ്പുമാഷിന്റെ ഊഞാല്‍ ബ്ലോഗില്‍ ആദ്യമായി പബ്ലീഷുചെയ്ത ഉണ്ണിക്കവിതയാണിത്. കഴിഞയാഴ്ച നടന്ന മുംബൈയിലെ മലയാളിസമാജത്തിന്റെ വിപുലമായ ഓണപരിപാടികളില്‍ 3-5 വയസ്സിനുവേണ്ടിയുണ്ടായിരുന്ന ഉണ്ണിക്കവിതചൊല്ലല്‍ മത്സരത്തില്‍, ഈ കവിത ചൊല്ലിയ എനിയ്ക്ക് “ഒന്നാം സമ്മാനം“ കിട്ടിയ വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.

കുട്ടികളില്‍ അധികവും ഇംഗ്ലീഷ് നഴ്സറിപാട്ടുകളുമായി തകര്‍ക്കുമ്പോള്‍, ചിലര്‍ കുഞേട്ത്തി, ഒരുവട്ടം കൂടിയാ... തുടങിയവയായിരുന്നു പാടിയിരുന്നത്.. പക്ഷേ, ഈ കവിത ഞാന്‍ ചൊല്ലിതുടങിയതും മൊത്തം കാണികള്‍ നിശ്ശബ്ദമായി അതുകേള്‍ക്കുകയുമായിരുന്നു.. ഓണക്കാലത്തിന്റെ വളരെ ഹൃദ്യമായ ഒരു ചിത്രം കണ്മുന്‍പില്‍ കാഴ്ചവയ്ക്കാ‍ന്‍ ഈ കവിതകൊണ്ട് അപ്പുമാഷിനായി എന്നതിനുള്ള തെളിവാണ് എനിയ്ക്കുകിട്ടിയ സമ്മാനം. അദ്ദേഹത്തിനു നന്ദി...

പോഡ്കാസ്റ്റില്‍, തെറ്റുകള്‍ കണ്ടേക്കാം, ക്ഷമിയ്ക്കുക... (ഞാന്‍ വലുതാവുമ്പോ, ശരിയാക്കിക്കോളാന്നേ....:) )

-----------------------------------------------------------------------------------
-------------------------------------------------------------------------------------
ഇതാണ് പാട്ടിന്റെ വരികള്‍:

ഓണംവന്നോണംവന്നോണം വന്നേ
മലയാളക്കരയിലിന്നോണം വന്നേ
മാവേലിത്തമ്പ്രാനെ സ്വീകരിക്കാന്‍
നാടുംനാട്ടാരുമൊരുങ്ങിനിന്നേ

ഓണവിളക്കുകള്‍ കണ്‍തുറന്നു
ഓണനിലാവു തെളിഞ്ഞുനിന്നൂ
തുമ്പയും പിച്ചിയും മുക്കുറ്റിയും
പൂക്കുലയാട്ടിച്ചിരിച്ചുനിന്നൂ

കൂട്ടുകാരെല്ലാരുമൊത്തുകൂടി
കുമ്പിളില്‍ പൂക്കളിറുത്തുവന്നൂ
മുറ്റമൊരുക്കി, തിരിതെളിച്ചൂ
ചന്തത്തില്‍ പൂക്കളമൊന്നൊരുക്കീ

പുത്തനുടുപ്പും കുറിയുമിട്ട്
കുട്ടികളെല്ലാരുമൊത്തു ചേര്‍ന്നു
കൊട്ടും കുരവയും പാട്ടുമായി
"പുള്ളിപ്പുലി"കളും വന്നുചേര്‍ന്നു.

ചോറുംകറികളും പായസവും
ചേലോടിലയില്‍ വിളമ്പിയമ്മ
കുഞ്ഞിവയറുനിറയുവോളം
കുഞ്ഞുങ്ങളെല്ലാരുമോണമുണ്ടു.

നാലുനാളോണം കഴിഞ്ഞനേരം
കൊഞ്ചിക്കൊണ്ടമ്മയോടുണ്ണി ചൊന്നാന്‍
എന്നുമിതുപോലെ ഓണമായാല്‍
എന്തു രസമായിരിക്കുമമ്മേ ?

17 comments:

പൊന്നൂസ് said...

അപ്പൊ ആരും അറിഞില്ലേ? ഞാന്നൊരു ബ്ലോഗും തുടങി പോസ്റ്റിയും തുടങി...:)

വാത്മീകി said...

നല്ല പോസ്റ്റ്.

ജയ് ഹനുമാന്‍ said...

നന്നായിട്ടുണ്ട്

Visala Manaskan said...

ഹഹഹ.. വെരി നൈസ്.
സന്തോഷായിട്ടാ..
ചക്കരഉമ്മ ട്ടാ ഫ്രം എ മാമന്‍

വെരിനൈസ്!!

അപ്പു said...

പൊന്നൂസേ..

മിടുക്കിക്കുട്ടി. നന്നായി പാടിയിട്ടുണ്ട്. പിന്നെ അച്ഛന് ഒരു ഡാങ്സ് കൂടി പറഞ്ഞേക്കണേ.

ഓ.ടോ. പൊന്നൂസിന്റെ അച്ഛാ, ഈ കുട്ടിക്കവിതയെ ഇങ്ങനെ പദ്യപാരാണയത്തിന് കൊണ്ടുപോയതില്‍ നന്ദി കേട്ടോ.

മനോജ്.ഇ.| manoj.e said...

Wow!! That is unbelievably good!!!

Congratulations to Appoos and Ponnoos :)

ശ്രീ said...

പൊന്നൂസേ... മിടുക്കി.

അപ്പുവേട്ടന്നും പൊന്നുസിനും ആശംസകള്‍..

കേട്ടിട്ടില്ല. കുറച്ചു കഴിഞ്ഞ് കേള്‍ക്കാം.
:)

സഹയാത്രികന്‍ said...

പൊന്നൂസ്സേ... കലക്കീട്ട്ണ്ട്ട്ടാ... ഇനീം ഒരുപാടുണ്ട് കുഞ്ഞിക്കവിതകള്‍...എല്ലാം മോള് ഇതു പോലെ ഭംഗ്യായി പാടിത്തരണട്ടോ...
ഇഷ്ടായി... ഒരുപാടിഷ്ടായി...
ഇനിയും വരാട്ടോ...

:)

മഴത്തുള്ളി said...

പൊന്നൂസേ,

അപ്പു എഴുതിയ ഈ കവിത മോള്‍ വളരെ നന്നായി പാടിയിരിക്കുന്നു. ഇനിയും ഇതുപോലെ ധാരാളം കവിതകള്‍ പാടാന്‍ ശ്രമിക്കൂ. ഇതു പോലുള്ള കവിതകള്‍ കേള്‍ക്കുന്നവരെല്ലാവരും തീര്‍ച്ചയായും ഇഷ്ടപ്പെടും.

ഈ കവിത കേള്‍ക്കാന്‍ വളരെ വൈകി.

ആശംസകള്‍ പൊന്നൂസേ...

mani said...

പൊന്നുസെ പാട്ടു നന്നായി , പുതിയ കവിതകള്‍ ഇനിയും പാടുക.
പൊന്നുസിന്റ്റെ അച്ചന്‍ പഠിപ്പിച്ചു തരും

G.manu said...

midukki.......aaSamsakal..iniyum padooo...ttto

കുഞ്ഞന്‍ said...

പൊന്നൂസേ മിടുക്കി.. കുഞ്ഞനമാവന്റെ കുഞ്ഞുമ്മ


പൊന്നൂസിന്റെ അഛനും പിന്നെ അപ്പൂസിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍..!

അഭിലാഷങ്ങള്‍ said...

പൊന്നൂസേ..

ഹായ്....

മോള് കവിത നന്നായി പാടിയല്ലോ..

മിടുക്കിക്കുട്ടി.

“പുത്തനുടുപ്പും കുറിയുമിട്ട്
കുട്ടികളെല്ലാരുമൊത്തു ചേര്‍ന്നു“

‘ഒത്തുചേര്‍ന്നു‘ എന്ന് അപ്പുമാമന്‍ എഴുതിയത് പൊന്നൂസ് ‘ഒത്തുകൂടി‘ എന്നാണ് പാടിയത് അല്ലേ? അപ്പുമാമന്‍ എഴുതിയതിനേക്കാള്‍ നന്നായി. ഹി ഹി :-). മോളും ഭാവിയില്‍ കുട്ടിക്കവിതകള്‍ എഴുതും എന്ന് ഉറപ്പായി. മോള്‍ ഇനിയും പാടണം കേട്ടോ.. നന്നായി പഠിക്കുകയും വേണം.

മോള്‍ക്ക് നല്ല ഒരു കൃസ്തുമസ്സും, പുതുവത്സരവും ആശംസിക്കുന്നു. കൂട്ടുകാരോടൊപ്പവും വീട്ടുകാരോടൊപ്പവും ആഘോഷിക്കൂ...

നവരുചിയന്‍ said...

പൊന്നൂസ് കുട്ടി അഭിനന്ദനം .....
ഈ മാമന് എഴുതാന്‍ വലിയ പിടി ഇല്ല . വേണം എങ്കില്‍ ഒരു ഫോട്ടോ എടുത്തു തരാം. ഇനിയും പോസ്റ്റിക്കോ ഞങ്ങള്‍ എല്ലാരും കാത്തിരിക്കും

ഗീതാഗീതികള്‍ said...

പൊന്നൂസിന്റെ പാട്ട് ഇന്നാ കേട്ടത്. നന്നായി പാടിയിരിക്കുന്നു.

മോള്‍ ഇനിയും പാടണം ട്ടോ.....

സാജന്‍| SAJAN said...

പൊന്നൂസിന്റെ പാട്ട് ഇഷ്ടായി, പക്ഷേ എഴുത്ത് അത്ര (കവിത) നന്നായില്ല വൃത്തം ഒട്ടും ശരിയായിട്ടേയില്ല.
അലങ്കാരത്തിന്റെ കാര്യം പറയാനേയില്ല, അതുകൂടെ നന്നായിരുന്നുവെങ്കില്‍ ഒന്നാം സമ്മാനമല്ല ഫസ്റ്റ് പ്രൈസ് കിട്ടിയേനേ അറിയുമോ ഫസ്റ്റ് പ്രൈസ്:)

പ്രവാസി said...

നന്നായിട്ടുണ്ട്‌.....

മൊൾക്ക്‌ അഭിനന്ദനങ്ങൾ